
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിലെ ഹാലിഫാക്സിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി രാജാക്കാട് ജോസ്ഗിരി സ്വദേശിയായ ജിറ്റോ ജോയിച്ചൻ (27) ആണ് മെയ് ഇരുപത്തിയഞ്ചിന് ഹാലിഫാക്സിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. 2017ൽ അന്താരാഷ്‌ട്ര വിദ്യാർത്ഥിയായിയാണ് ജിറ്റോ കാനഡയിലെത്തിയത്. 2019ൽ ടൊറന്റോയിലെ ലാംടൺ കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
കാനഡയിലെ നോവ സ്കോഷ്യയായിലെ ഹാലിഫാക്സിലുള്ള പിസ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു ജിറ്റോ. ഭാര്യ ആൽഫാ തോമസ് എട്ടുമാസം പ്രായമുള്ള കുട്ടിയുമാണ് ജിറ്റോയിക്കുള്ളത്.
കാനഡയിലെയും ഇന്ത്യയിലെയും ശവസംസ്‌കാരച്ചെലവുകൾക്കും, ജിറ്റോയുടെ മൃതദേഹം കാനഡയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ചാണ് ഗോഫണ്ട്മീ വഴി ധനസമാഹരണം നടത്തുന്നത്.
https://www.gofundme.com/f/help-jittos-family-to-raise-fund-for-funeral?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി