
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഡർഹാം റീജിയണൽ പോലീസ് എറ്റോബിക്കോക്കിലെ വെയർഹൗസിൽ നടത്തിയ റെയ്ഡിൽ 1 മില്യൺ ഡോളർ വിലമതിക്കുന്ന മോഷ്ടിച്ച വസ്തുവകകൾ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു.

2022 ജനുവരിയിൽ ജിടിഎ ബൗണ്ടറി റോഡിലെ എൽ സി ബി ഓ വെയർഹൗസുകളിൽ പ്രതികൾ അതിക്രമിച്ച് കയറി മോഷണം നടത്തുകയായിരുന്നു. തുടർന്ന് ഡർഹാം ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മദ്യവും, ഗതാഗത ഉപകരണങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കളാണ് മോഷണം പോയത്. പോലീസ് അന്വഷണത്തിനൊടുവിൽ എടോബിക്കോക്കിലെ ഒരു വെയർഹൗസിൽ നിന്ന് മോഷണം പോയ 1 മില്യൺ ഡോളറിലധികം മൂല്യമുള്ള മോഷണ വസ്തുക്കൾ കണ്ടെടുത്തു.
മോഷണവുമായി ബന്ധപ്പെട്ട് ബാരിയിൽ താമസിക്കുന്ന നരീന്ദർ സിംഗ് (39) ബ്രാംപ്ടൺ സ്വദേശികളായ ഉപകരൻ സന്ധു (29), മുഹമ്മദ് അവാൻ (50), മിസിസാഗയിൽ നിന്നുള്ള ഷാസ് സെയ്ദി (35), നദീം ഷാ (56) എന്നിവരെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ