അമേരിക്കയിലെ വിഗർ-വില്ല്യംസൺ ക്ലബ്ബുകളുടെ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർക്ക് ഗുരതര പരിക്ക്. അൽബാമയിലെ ലാഡ്-പീബിൾസ് സ്റ്റേഡിയത്തിലെ മത്സരത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. വെടിയേറ്റവരിൽ രണ്ടുപേർ കുട്ടികളാണെന്ന് അൽബാമ പോലീസ് മേധാവി അറിയിച്ചു. അതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
വെടിവെയ്പ്പുമായി ബന്ധപ്പെട്ട് 19 കാരനായ ജയ് സ്കോട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ജയ് സ്‌കോട്ടിന് സഹായികളുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിഗർ-വില്ല്യംസൺ ക്ലബ്ബുകളുടെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് വെടിവെയ്പ്പുണ്ടായത്. പത്തുതവണയെങ്കിലും വെടിയൊച്ച കേട്ടതായാണ് കാണികൾ പറയുന്നത്. എന്നാൽ പരിഭ്രാന്തരായ കാണികൾ സ്റ്റേഡിയത്തിൽ നിന്നും പുറത്തുകടക്കാനായി നടത്തിയ ശ്രമങ്ങൾക്കിടയിലും നിരവധി പേർ വീണ് പരിക്കേൽക്കുകയും ചെയ്തു.

More Stories
അമേരിക്കൻ സുപ്രീം കോടതി ട്രംപ് ചുമത്തിയ അടിയന്തര ടാരിഫുകൾ റദ്ദാക്കി
ഇന്ത്യക്കാർക്ക് തിരിച്ചടി: എച്ച്1ബി വിസ ഫീസ് ലക്ഷങ്ങൾ , യുഎസിൽ ജോലി സ്വപ്നം ഇനി വിദൂരം
പൗരത്വം ലഭിക്കാൻ ഇനി അമേരിക്കയിൽ ജനിച്ചാൽ മാത്രം പോരേ ?