
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കോവിഡ്-19 രോഗത്തിനു കാരണമായ സാർസ്-കോവ്-2 വൈറസിനെ നശിപ്പിക്കുന്ന എൻ95 ഫേസ് മാസ്ക് വികസിപ്പിച്ച് അമേരിക്കയിലെ റിൻസേലർ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ട്.

പ്ലാസ്റ്റിക് അംശങ്ങൾ കുറവാണെന്നതും ദീർഘകാലം ഉപയോഗിക്കാൻ പറ്റുമെന്നും മാസ്ക് വികസിപ്പിച്ച റിൻസേലർ പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ എഡ്മണ്ട് പലേർമോ പറഞ്ഞു. കൂടാതെ ആൻറിവൈറൽ ഗുണങ്ങളുള്ള വസ്തുക്കൾ ഫെയ്സ് മാസ്കുകളിൽ ഉൾപ്പെടുത്തുന്നത് അണുബാധയിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്നു, വായുവിലൂടെയുള്ള രോഗകാരികളുടെ സംക്രമണം കുറയ്ക്കാൻ പുതിയ ഫെയ്സ് മാസ്കുകൾ സഹായകരമാകുമെന്നും പലേർമോ അഭിപ്രായപ്പെട്ടു. പോളിക്കേഷൻ അടിസ്ഥാനമാക്കിയുള്ള രീതിയാണ് പുതിയ ഫെയ്സ് മാസ്കിൽ ഉപയോഗിച്ചിരിക്കുന്നത്.

More Stories
അമേരിക്കൻ സുപ്രീം കോടതി ട്രംപ് ചുമത്തിയ അടിയന്തര ടാരിഫുകൾ റദ്ദാക്കി
ഇന്ത്യക്കാർക്ക് തിരിച്ചടി: എച്ച്1ബി വിസ ഫീസ് ലക്ഷങ്ങൾ , യുഎസിൽ ജോലി സ്വപ്നം ഇനി വിദൂരം
പൗരത്വം ലഭിക്കാൻ ഇനി അമേരിക്കയിൽ ജനിച്ചാൽ മാത്രം പോരേ ?