
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാലിഫോർണിയയിലെ മേർസ്ഡ് കൗണ്ടിയിൽ നിന്നും എട്ട് മാസം പ്രായമായ പെൺകുഞ്ഞിനെയടക്കം ഇന്ത്യൻ വംശജരായ നാല് പേരെ തട്ടിക്കൊണ്ടുപോയി. ജസ്ദീപ് സിംഗ്(36) ഭാര്യ ജസ്ലീൻ കൗർ(26) ഇവരുടെ എട്ട് മാസം പ്രായമായ മുട്ടി അരൂഹി ദേഹി, അമൻദീപ് സിംഗ് (39) എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയതിന് കാരണം വ്യക്തമായിട്ടില്ല. ആയുധധാരികളായ അജ്ഞാത സംഘമാണ് കുടുംബത്തെ തട്ടിക്കൊണ്ട് പോയതെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

More Stories
അമേരിക്കൻ സുപ്രീം കോടതി ട്രംപ് ചുമത്തിയ അടിയന്തര ടാരിഫുകൾ റദ്ദാക്കി
ഇന്ത്യക്കാർക്ക് തിരിച്ചടി: എച്ച്1ബി വിസ ഫീസ് ലക്ഷങ്ങൾ , യുഎസിൽ ജോലി സ്വപ്നം ഇനി വിദൂരം
പൗരത്വം ലഭിക്കാൻ ഇനി അമേരിക്കയിൽ ജനിച്ചാൽ മാത്രം പോരേ ?