
ടോക്കിയോ : വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈയിൽ ഒന്നാം സ്ഥാനത്തെത്തിയ കാനഡയുടെ മാഗി മാക് നീൽ തിങ്കളാഴ്ച ടോക്കിയോ ഒളിമ്പിക്സിൽ കാനഡയുടെ ആദ്യ സ്വർണ്ണ മെഡൽ നേടി.
മാക് നീൽ 55.59 സെക്കൻഡിനുള്ളിൽ ആണ് ഫിനീഷ് ചെയ്തത്. 2019 ലെ ഫിന വേൾഡ് ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് ആണ് നീൽ മറികടന്നത്. ഓസ്‌ട്രേലിയയുടെ എമ്മ മക്കീൻ ആണ് വെങ്കലം നേടിയത്. വെള്ളി മെഡൽ ചൈനയുടെ ഷാങ് യൂഫെയ്ക്ക് ലഭിച്ചു.
നീന്തലിൽ കാനഡയ്ക്ക് ഒമ്പതാമത്തെ ഒളിമ്പിക് സ്വർണ്ണ മെഡലാണിത്, എന്നാൽ ഇതിൽ മൂന്നുപേർ സ്ത്രീകളാണ്, 2016 ലെ റിയോ ഒളിമ്പിക്സിൽ ഒലെക്സിയാക്ക് 100 മീറ്റർ ഫ്രീസ്റ്റൈൽ സ്വർണ്ണവും ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്സിൽ ആനി ഓട്ടൻബ്രൈറ്റിൻ 200 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ സ്വർണവും നേടിയിട്ടുണ്ട്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ