April 18, 2026

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ദിലീപ് ചിത്രം ‘ബാന്ദ്ര’ കാനഡയിൽ റിലീസിന്;

https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4

രാമലീല എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാന്ദ്ര ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് കാനഡയിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും പ്രമേയമാകുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, രാജ്വീർ അങ്കൂർ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, മമ്ത മോഹൻദാസ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അലൻ എന്ന സാധാരണക്കാരനും താരാ ജാനകിയും തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.

About The Author

error: Content is protected !!