റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുരാഷ്‌കോ അറിയിച്ചു. കുറച്ച് ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും മിഖായേൽ മുരാഷ്‌കോ വ്യക്തമാക്കി.
റഷ്യയിലും മറ്റ് എഴുപതിലധികം രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാക്‌സിനാണ് സ്പുട്‌നിക്. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അനുമതിക്കായി കാത്തിരിക്കുകയാണ് റഷ്യ. പുതിയ വിപണികൾ തുറക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അംഗീകാരം അത്യാവശ്യമാണ്.
സ്പുട്‌നിക് വി വാക്‌സിന്റെ രജിസ്‌ട്രേഷനെ സംബന്ധിച്ച റഷ്യയുടെ നിലപാടുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. ഇനി രേഖകൾ തയ്യാറാക്കുന്ന നടപടി മാത്രമേ ബാക്കിയുള്ളൂ എന്നും മിഖായേൽ മുരാഷ്‌കോ വ്യക്തമാക്കി.

More Stories
ആഡംബര ക്രൂയിസിൽ ഹാന്റ വൈറസ്പകർച്ച; കാനഡയിൽ ആശങ്ക ഉയരുന്നു
രൂപയുടെ മൂല്യം സമ്മർദ്ദത്തിൽ : ഡോളർ ₹100 ന് അടുത്ത്, CAD മൂല്യം ₹75 ന് അടുത്ത്
യുദ്ധവിരാമം ആശ്വാസമോ? ഇറാനിയൻ-കനേഡിയൻ സമൂഹത്തിൽ ഭയവും അനിശ്ചിതത്വവും തുടരുന്നു