കഴിഞ്ഞ വർഷം നഗരമധ്യത്തിലെ ലൈംഗിക വ്യാപാര തൊഴിലാളികളെ ലക്ഷ്യമിട്ട് നിരവധി ലൈംഗികാതിക്രമങ്ങൾ നടത്തിയത് ഒരു വ്യക്തി തന്നെയാണെന്ന് ഒട്ടാവ പോലീസ് പറഞ്ഞു. മുറെ സ്ട്രീറ്റ്, കിംഗ് എഡ്വേർഡ് അവന്യൂ, ഡൽഹൗസി സ്ട്രീറ്റ് എന്നിവിടങ്ങളിൽ 2020 ഡിസംബറിനും 2021 സെപ്റ്റംബറിനും രാത്രി 8 മണിക്കും 11 മണിക്കും ഇടയിൽ മൂന്നു പ്രാവശ്യം ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ കൂടുതൽ ആക്രമണങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്.
ഓരോ സംഭവങ്ങളിലും ലൈംഗികത്തൊഴിലാളികളെ ലക്ഷ്യമിടുന്ന പ്രതി അവരെ സമീപിക്കുകയും അവരെ തെരുവിൽ നിന്ന് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നു ശേഷം രക്ഷപെട്ടുവെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. പ്രതി 20 നും 30 നും ഇടയിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന 6’0 അടി “ഉയരമുള്ള, മെലിഞ്ഞ, ചെറിയ കറുത്ത മുടിയുള്ളയാളാണ് പ്രതിയെന്നാണ് പോലീസ് കരുതുന്നത്. കൂടുതൽ ഇരകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് സ്ത്രീകളോട്, തനിച്ചായിരിക്കരുതെന്നും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും, പൊതുജനവും ഇതിനെകുറിച്ച് ബോധവാന്മാരാകണമെന്നും പോലീസ് നിർദ്ദേശമുണ്ട്.
പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 613-236-1222,1-800-222-8477 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഒട്ടാവ പോലീസ് അറിയിച്ചു.

More Stories
ഇന്ത്യ-കാനഡ വ്യാപാര കരാർ 70 ബില്യൺ ഡോളറായി ഉയരും!
കാൽഗറിയിൽ കനത്തമഴ; ആശങ്ക ഉയരുന്നു
വ്യാജ വിവാഹങ്ങൾ കണ്ടെത്താൻ IRCC യുടെ കടുത്ത പരിശോധന