
https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ഉക്രെയ്‌നിനോടുള്ള ആദര സൂചകമായി നീല, മഞ്ഞ നിറങ്ങളിൽ തിളങ്ങുന്ന ഹോഴ്‌സ്‌ഷൂ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ ഉക്രെയ്നിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. #standwithukraine എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചയിരുന്നു ഫോട്ടോ പങ്കുവെച്ചത്.

കഴിഞ്ഞ ആഴ്ച Ukraine.ua പോസ്റ്റ് ചെയ്ത ഫോട്ടോ 814,000-ത്തിലധികം പേർ ചിത്രം ഫോളോ ചെയ്തിരുന്നു. “ഞങ്ങൾ അവരോടൊപ്പം നിൽക്കുന്നുവെന്ന് അവർക്കറിയാം,”എന്ന് നയാഗ്ര ഫാൽസ് മേയർ ജിം ഡയോഡാറ്റി ചൊവ്വാഴ്ച രാത്രി നടന്ന സിറ്റി കൗൺസിൽ മീറ്റിംഗിനിടെ പറഞ്ഞു.
ഉക്രേനിയൻ പതാക സിറ്റി ഹാളിന്റെ, കനേഡിയൻ പതാകയ്ക്ക് അരികിലും മേയറുടെ പിന്നിലും സിറ്റി കൗൺസിൽ ചേമ്പറുകളിലും ആദര സൂചകമായി പ്രദർശിപ്പിച്ചിരുന്നു. 2019 മാർച്ച് 1 ന്, ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെയും ഭാര്യ ഒലീനയുടെയും നയാഗ്ര ഫാൽസിൽ സന്ദർശനം നടത്തിയിരുന്നു.

More Stories
യുദ്ധവിരാമം ആശ്വാസമോ? ഇറാനിയൻ-കനേഡിയൻ സമൂഹത്തിൽ ഭയവും അനിശ്ചിതത്വവും തുടരുന്നു
LaGuardiaയിൽ ദുരന്തം: എയർ കാനഡ വിമാനം ഫയർ ട്രക്കിൽ ഇടിച്ചു, രണ്ട് മരണം
ഇറാനിൽ അമേരിക്ക–ഇസ്രായേൽ ആക്രമണം: മിഡിൽ ഈസ്റ്റ് അതീവ സംഘർഷത്തിൽ, ലോകം ആശങ്കയിൽ