ഒക്ടോബർ 15 മുതൽ മൂന്ന് അധിക വിമാന സർവീസുകൾക്കൂടി ആരംഭിക്കാൻ കനേഡിയൻ ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ നിന്ന് അനുമതി ലഭിച്ചതായി എയർ കാനഡ പത്രക്കുറിപ്പിൽ അറിയിച്ചു. ടൊറന്റോയ്ക്കും ഡൽഹിക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് അധിക വിമാന സർവീസുകൾ നടത്താനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. 15 ഒക്ടോബർ 2021 മുതൽ 2022 മാർച്ച് 26 വരെ ഈ അധിക സർവീസ് തുടരുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
2021 സെപ്റ്റംബർ 26 ന് ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള പ്രതിദിന വിമാന സർവീസ് കാനഡ പുനരാരംഭിച്ചതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവ് മൂലമാണ് മൂന്ന് അധിക സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. മോൺട്രിയലിൽ നിന്ന് ഡൽഹിയിലേക്ക് പുതിയ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിക്കാനും, മുംബൈയിൽ നിന്നുള്ള സർവീസ് പുനരാരംഭിക്കാനും എയർ കാനഡ പദ്ധതിയിടുന്നുണ്ട്.
കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് കാനഡ നേരത്തെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ, ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പോകുന്ന യാത്രക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ