Join for daily Canada Malayalm News
https://chat.whatsapp.com/JKF0n7LTamREQfs7WG4yjS
മെസ്‌ക്വിറ്റ് (ടെക്‌സസ്): യുഎസിലെ ഡാളസ് കൗണ്ടിയിലെ മെസ്‌ക്വിറ്റ് നഗരത്തിൽ ബ്യൂട്ടി സപ്ലൈസ് സ്റ്റോർ നടത്തുന്ന മലയാളിയായ സാജൻ മാത്യുവിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ മെസ്‌ക്വിറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് (56) മരിച്ചത്. മെസ്‌ക്വിറ്റലിൽ ഒരു ബ്യൂട്ടി സപ്ലൈസ് സ്റ്റോർ നടത്തുകയായിരുന്നു സാജൻ.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. സംഭവം നടന്നയുടൻ അക്രമി ഡ്രോയറിലെ പണവുമായി ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട അക്രമിയെ പിന്നീട് പിടികൂടുകയായിരുന്നു. ഉപഭോക്താവെന്ന വ്യാജേന കടയിലെത്തിയ 15 വയസ്സുള്ള യുഎസ് പൗരനാണ് 56 കാരനായ സാജൻ മാത്യുവിനെ വെടിവെച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരും ഫോട്ടോയും പുറത്തുവിട്ടിട്ടില്ല.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ സാജൻ ഡാലസ് കൗണ്ടിയിലെ മെസ്‌ക്വിറ്റ് നഗരത്തിൽ സൗന്ദര്യവർദ്ധക വിതരണ സ്റ്റോർ നടത്തിവരികയായിരുന്നു. കോഴഞ്ചേരി ചെറുവിൽ കുടുംബാംഗമാണ് സാജൻ. ഭാര്യ മിനി ഡാളസിൽ പ്രസ്‌ബിറ്റീരിയൻ ഹോസ്പിറ്റലിലെ നഴ്‌സാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 2005 മുതൽ ടെക്‌സാസിലാണ് സാജൻ താമസിക്കുന്നത്.

More Stories
യുദ്ധവിരാമം ആശ്വാസമോ? ഇറാനിയൻ-കനേഡിയൻ സമൂഹത്തിൽ ഭയവും അനിശ്ചിതത്വവും തുടരുന്നു
LaGuardiaയിൽ ദുരന്തം: എയർ കാനഡ വിമാനം ഫയർ ട്രക്കിൽ ഇടിച്ചു, രണ്ട് മരണം
ഇറാനിൽ അമേരിക്ക–ഇസ്രായേൽ ആക്രമണം: മിഡിൽ ഈസ്റ്റ് അതീവ സംഘർഷത്തിൽ, ലോകം ആശങ്കയിൽ