
മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽ മരിച്ചത്. ടൊറന്റോ കിച്ചനെർ കോൺസ്റ്റോഗ കോളേജിൽ വിദ്യാർത്ഥി ആയിരുന്നു ത്വൽഹത്ത്.
രണ്ടര വർഷമായി കനഡയിൽ താമസിക്കുന്ന ത്വൽഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയിൽ ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്നായിരുന്നു മരണം. മലയാളി സംഘടനകളുടെ സഹായത്തോടെ മൃതശരീരം ഉടനെ നാട്ടിൽ എത്തിക്കാൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ