
കാമുകനെ വിവാഹം കഴിക്കാൻ കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി ശേഷം കാണാതായ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹരിയാണ സ്വദേശിയായ നീല((23)ത്തിന്റെ മൃതദേഹാവശിഷ്ടമാണ് ഹരിയാണ ഭിവാനിയിലെ വയലിൽനിന്ന് ചൊവ്വാഴ്ച പോലീസ് കണ്ടെടുത്തത്. കാമുകനായ സുനിൽ കഴിഞ്ഞ വർഷം ജൂണിൽ യുവതിയെ വെടിവച്ചുകൊന്ന് മറവ് ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നീലത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി സുനിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുറ്റം മറച്ചുവെക്കാൻ അയാൾ അവളുടെ തലയിൽ രണ്ടുതവണ വെടിയുതിർക്കുകയും തുടർന്ന് വയലിൽ മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

കഴിഞ്ഞ ജൂണിൽ നീലത്തിന്റെ സഹോദരി റോഷ്‌നി പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ സഹോദരി ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐഇഎൽടിഎസ്) പരീക്ഷ പാസായതായും ജോലിക്കായി കാനഡയിലേക്ക് മാറിയതായും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ വിവാഹവാഗ്ദാനം നൽകി സുനിൽ യുവതിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
നീലം തിരിച്ചെത്തിയതിന് ശേഷം അവളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നീലത്തിന്റെ വീട്ടുകാർ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.
പിന്നീട് കുടുംബം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജുക്ക് പരാതി നൽകി. തുടർന്ന് കേസ് ഭിവാനിയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് കൈമാറി. സുനിലിനെ യൂണിറ്റ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സുനിലാണ് മൃതദേഹം സംബന്ധിച്ച വിവരങ്ങൾ നൽകിയത്. പറമ്പിൽ പത്ത് അടി താഴ്ചയുള്ള കുഴിയെടുത്ത് യുവതിയുടെ മൃതദേഹം സംസ്കരിച്ചുവെന്ന് പോലീസിനോട് സുനിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകം, അനധികൃത തോക്ക് കൈവശം വയ്ക്കൽ തുടങ്ങി 12 വകുപ്പുകൾ ചുമത്തിയാണ് സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.