
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്തതുൾപ്പെടെ ഒൻപത് കുറ്റങ്ങൾ ചുമത്തി ഒന്റാറിയോ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൊറന്റോ പോലീസ് സർവീസ് (ടിപിഎസ്). 30 കാരനായ ഒന്റാറിയോ സ്വദേശി അതിഫ് ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിന് കാരണമാകുകയും, പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കുകയും, പോലീസിനെ ആക്രമിക്കുക തുടങ്ങി ഒമ്പത് കുറ്റങ്ങളാണ് പ്രതി ഖാനിനെതിരെ ചുമത്തിയിരിക്കുന്നത്.

ഡാൻഫോർത്ത് അവന്യൂവിലും ജോൺസ് അവന്യൂവിലും ഇടയിൽ മധ്യ പാത മുറിച്ചുകടക്കുന്നതിനിടെ എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ടിപിഎസ് അറിയിച്ചു. തിങ്കളാഴ്ച, രാത്രി 8:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അപകടത്തിനുശേഷം പ്രതി തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോകുകയും കാറിൽ കുട്ടികളെ പരിചരിക്കുന്ന പിതാവിനെ ഉപദ്രവിക്കുകയും തലയുടെ പിന്നിൽ ഇടിക്കുകയും കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. ഈ സമയത്ത്, പ്രതി പാന്റ്‌സ് ഉപേക്ഷിച്ച് പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യാൻ തുടങ്ങിയെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിനൊടുവിൽ പോലീസ് കനൈയിൻ യൂണിറ്റ് സമീപത്തുനിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. സമീപവാസികളായും പ്രതി വാക്കേറ്റം നടത്തുകയും തുടർന്ന് ഒരു ഓഫ് ഡ്യൂട്ടി ഓഫീസറാണ് പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. ടിപിഎസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും അറസ്റ്റിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പോലീസിനെ അക്രമിച്ചതുൾപ്പെടെ ഒമ്പത് കുറ്റങ്ങളാണ് പ്രതി ഖാനിനെതിരെ ചുമത്തിയിരിക്കുന്നത്.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.