
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒന്റാറിയോ നിവാസികൾക്ക് ഇനിമുതൽ ഊബർ ഇറ്റ്സ് വഴി പ്രാദേശിക ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ (LCBO) സ്റ്റോറിൽ നിന്ന് നൂറുകണക്കിന് വ്യത്യസ്ത ബ്രാൻഡുകളുടെ മദ്യം ഓർഡർ ചെയ്യാൻ കഴിയുമെന്ന് ഊബർ ഈറ്റ്‌സ് വക്താവ് കീർത്തന രംഗ് പ്രസ്താവനയിൽ അറിയിച്ചു.

ഉപഭോക്താക്കൾക്ക് എൽസിബിഒയിൽ നിന്ന് ഡെലിവറി ചെയ്യുന്നതിനായി 546 വ്യത്യസ്ത തരം മദ്യം, ചെറിയ ബിയർ കെഗുകൾ, ഷാംപെയ്ൻ, വോഡ്ക തുടങ്ങിയവ ഓർഡർ ചെയ്യാം, കൂടാതെ ഇതിന് 5.49 ഡോളർ ഡെലിവറി ചാർജ് ഉണ്ടായിരിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.
19 വയസും അതിൽ കൂടുതലുമുള്ള ഉപഭോക്താക്കൾക്ക് മദ്യം, വൈൻ, ബിയർ എന്നിവ ഓർഡർ ചെയ്യാൻ കഴിയും. ആപ്പ് വഴി മദ്യം ഓർഡർ ചെയ്യുന്നതിന് മുമ്പ്, ഒരു ഉപഭോക്താവ് അവർക്ക് 19 വയസ്സിന് മുകളിലാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. കൂടാതെ പ്രവിശ്യാ ചട്ടങ്ങൾ അനുസരിച്ച്, സ്മാർട്ട് സെർവ് സാക്ഷ്യപ്പെടുത്തിയ ആളുകൾക്ക് മാത്രമേ മദ്യം ഓർഡറുകൾ ഡെലിവർ ചെയ്യാൻ കഴിയൂ എന്ന് രംഗ് പറഞ്ഞു. ഡെലിവറി ചെയ്യുമ്പോൾ, ഉപഭോക്താവിന്റെ പ്രായം സ്ഥിതീകരിക്കുന്ന ഐഡിയും പരിശോധിക്കപ്പെടും.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ