
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഒന്റാറിയോയിൽ കത്തുന്ന കാറിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച അഞ്ചുപേരുടെ ധീരതയെ പ്രശംസിച്ച് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ്. ധീരമായ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അതിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തു.

ടൊറന്റോയിൽ നിന്നുള്ള 36 കാരനായ ഡ്രൈവർ ആണ് അപകടത്തിൽ പെട്ടത്. ഹൈവേയിൽ ഒരു വെളുത്ത സെഡാൻ കാറിൽ നിന്ന് പുക ഉയരുന്നതും പിന്നീട്, ഡ്രൈവറെ പുറത്തെടുക്കാൻ ആളുകൾ പാടുപെടുന്നതിനിടെ കാറിന് തീപിടിക്കുന്നതും വീഡിയോയിൽ കാണാം. ഡ്രൈവറെ വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ കാർ പൂർണമായും കത്തിനശിച്ചു. പൊള്ളലേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.