
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡയിലെ ലോട്ടോ 649 ക്ലാസിക് നവംബർ 16-ലെ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 54885 ഡോളർ ഇന്ത്യൻ സ്വദേശിയായ യുവതിക്ക് ലഭിച്ചു. ഒന്റാറിയോയിലെ ബ്രാംപ്ടൺ നിവാസിയായ ശീലാവതി സെന്തിവേൽ എന്ന 47കാരിക്കാണ് ലക്ഷങ്ങളുടെ ലോട്ടറി അടിച്ചിരിക്കുന്നത്. 32 ലക്ഷം രൂപയിൽ അധികമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്.

25 വർഷമായി മുടങ്ങാതെ താൻ ലോട്ടറിയെടുക്കാറുണ്ടെന്ന് ശീലാവതി പറയുന്നു. പതിവ് പോലെ ഇത്തവണയും ടിക്കറ്റെടുക്കുകയായിരുന്നു എന്നാൽ സമ്മാനമാടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശീലാവതി പറഞ്ഞു. ബ്രാംപ്ടണിലെ നോർത്ത് പാർക്ക് ഡ്രൈവിലുള്ള സോബീസിൽ നിന്നാണ് സമ്മാനം അടിച്ച ടിക്കറ്റുകൾ ശീലാവതി സെന്തിവേൽ വാങ്ങിയത്. സമ്മാനമായി ലഭിച്ച തുക കൊണ്ട് നാട്ടിലുള്ള കുടുംബത്തെ സഹായിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശീലാവതി.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ