ഒന്റാറിയോ : ലണ്ടൻ, ഒന്റാറിയോ ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നഥാനിയേൽ വെൽറ്റമാനിനെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടുണ്ട്. ജൂൺ 6 ന് സൽമാൻ അഫ്സൽ (46), ഭാര്യ മദിഹ സൽമാൻ (44), മകൾ യുമ്‌ന അഫ്സൽ (15), സൽമാന്റെ അമ്മ തലാത്ത് അഫ്സൽ (74) എന്നിവരാണ് ട്രക്ക് ഇടിച്ഛ് മരിച്ചത് . കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഒൻപത് വയസുകാരനായ ഫായിസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ലണ്ടനിലെ കോടതിയിൽ പ്രതിയെ ഹാജരാക്കിയിരുന്നു . ക്രിമിനൽ കോഡിലെ സെക്ഷൻ 83 പ്രകാരം തീവ്രവാദ കുറ്റങ്ങൾ ചുമത്താൻ സമ്മതം ലഭിച്ചതായി പ്രോസിക്യൂട്ടർമാർ വെൽറ്റ്മാനെ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വെൽറ്റമാനിനെ കോടതിയിൽ ഹാജരായിരുന്നുവെങ്കിലും നിയമസഹായത്തിന് അപേക്ഷിക്കാനും അഭിഭാഷകനെ നേടാനും വേണ്ടിയാണ് കേസ് പരിഗണിച്ചത്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ