
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
വ്യാജ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം ചെയ്തതിലൂടെ 70,000 ഡോളറിലധികം നഷ്‌ടപ്പെട്ടുവെന്ന് കിച്ചനർ സ്വദേശി പോലീസിൽ പരാതി നൽകി. 2021 ജനുവരിയിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് വാട്ടർലൂ റീജിയണൽ പോലീസ് പറഞ്ഞു.

തുടർന്ന് നടന്ന അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ തിരിച്ചറിയുകയും ടൊറന്റോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ബോമാൻവില്ലെയിൽ നിന്നുള്ള 31 കാരനായ ഒരാളെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഭരണങ്ങൾ, സെൽ ഫോണുകൾ, ഒരു സേഫ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഒരു കറൻസി കൗണ്ടർ, 50,000 ഡോളർ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വഞ്ചന, മോഷണം, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടരന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ