
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ബുധനാഴ്ച രാവിലെ ഓക്ക്‌വില്ലിലെ ട്രാഫൽഗർ, ഇറോക്വോയിസ് ഷോർ റോഡിന് സമീപം പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നഗ്നനായി ഓടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി ഹാൾട്ടൺ പോലീസ് അറിയിച്ചു. ഓക്ക്‌വില്ല ടൗൺഷിപ്പിലെ ഒരു വസതിയിൽ നടന്ന ആക്രമണസംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ പ്രതി പോലീസിനെ വെട്ടിച്ച് ഓടിപ്പോകുകയായിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലോല മക്കിന്നൺ എന്ന സ്കൂൾ വിദ്യാർത്ഥി സ്‌കൂളിലേക്കുള്ള വഴി മദ്ധ്യേ പകർത്തുകയും പിന്നീട് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയുകയും ചെയ്തു. വിവസ്ത്രനായ പുരുഷൻ ട്രാഫിക് പാതകളിലൂടെ ഓടുന്നതും ഇദ്ദേഹത്തെ പിന്തുടരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനൊപ്പം ഒരു പോലീസ് വാഹനവും ലോല പങ്കുവെച്ച വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഹാൾട്ടൺ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.