
https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ആർട്ടിക് കാറ്റിന്റെ വരവോടെ പടിഞ്ഞാറൻ കാനഡയിൽ അതിശൈത്യം ഉണ്ടാകുമെന്നും ഇത് -56 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നും മുന്നറിയിപ്പ്. ആൽബർട്ടയിലുടനീളവും ബി.സി.യുടെ ചില ഭാഗങ്ങളിലും സസ്‌കാച്ചെവാനിലും അതിശൈത്യമുണ്ടാകുമെന്ന് എൻവിയോണ്മെന്റ് ആന്റ് കാനഡ ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നല്കിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം കാനഡയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എഡ്മണ്ടനിൽ, താപനില -41.6 സെല്ഷ്യസായി കുറയുമെന്നും, കാൽഗിരിയിൽ-31 സെൽഷ്യസ് വരെ താപനില അനുഭവപ്പെടുമെന്നാണ് എൻവിയോണ്മെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആൽബർട്ടയിലെയും ബീസിയിലെയും 43 കമ്മ്യൂണിറ്റികളിൽ കഴിഞ്ഞ ആഴ്ച്ച വളരെ താഴ്ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. റെജീനയിൽ -37 C ഉം സസ്‌കാറ്റൂണിൽ -38 C ഉം വരെ താപനില കുറയുമെന്നും, വിന്നിപെഗിലും താപനില -34 ഡിഗ്രി സെൽഷ്യസ് ആയി കുറയുമെന്നും റിപ്പോർട്ടുകളുണ്ട്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ