
https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4
ഒഡീഷ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിലെ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും എന്റെ ഹൃദയം തകർക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ദു:ഖകരമായ നിമിഷത്തിൽ കനേഡിയയിലെ മുഴുവൻ പേരും ഇന്ത്യൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ട്രെയിൻ ദുരന്തത്തിൽ ഇതുവരെ 288 പേരാണ് മരണപ്പെട്ടത്. ആയിരത്തോളം യാത്രക്കാർ ഗുരുതരമായതും സാരമായതുമായ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന യാത്രക്കാർക്ക് വെള്ളം, ഭക്ഷണപ്പൊതികൾ എന്നിവ നൽകുന്നുണ്ടെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം, ട്രെയിൻ ദുരന്തം എങ്ങനെയാണ് സംഭവിച്ചതെന്നും മറ്റുമുള്ള കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

More Stories
കാനഡയിൽ ഇന്ധനവിലയിൽ ഇളവ്: കുറഞ്ഞ വിലയ്ക്ക് ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു