
മിസ്സിസാഗ ഗ്യാസ് സ്റ്റേഷനിൽ വെടിയേറ്റ് കൊല്ലപ്പെട്ട 21 കാരിയായ പവൻപ്രീത് കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ പ്രതി ധരംസിംഗ് ധലിവാൾ(30) എന്നയാൾക്ക് വേണ്ടി കാനഡയിലുടനീളം പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. 2022 ഡിസംബർ 3 ന് രാത്രി 10.40 ഓടെ ബ്രിട്ടാനിയ, ക്രെഡിറ്റ് വ്യൂ റോഡിലെ പെട്രോ-കാനഡ ഗ്യാസ് സ്‌റ്റേഷനിലാണ് അതിദാരുണമായ സംഭവം നടന്നത്.

പവൻ പ്രീതുമായുണ്ടായ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. 2022 സെപ്റ്റംബറിൽ ധരംസിംഗ് ആത്മഹത്യ ചെയ്തുവെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് വൻപ്രീതിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാനായി ഒളിവിൽ പോവുകയായിരുന്നു. ധരംസിംഗ് ധലിവാൾ വെടിവയ്പ്പിന് മൂന്ന് മണിക്കൂർ മുമ്പ് ഗ്യാസ് സ്റ്റേഷന്റെ പരിസരത്തുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ധരംസിംഗ് തന്റെ രൂപം മാറ്റിയിരിക്കാമെന്നും പുതിയ പേര് ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പോലീസ് അറിയിച്ചു.
പവൻപ്രീത് കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്, കൂടുതൽ വിവരങ്ങൾ അറിയുന്നവർ അന്വേഷണ ഉദ്യോഗസ്ഥരെ 905-453-2121 എക്സ്റ്റൻഷൻ 3205 എന്ന നമ്പറിലോ പീൽ ക്രൈം സ്റ്റോപ്പേഴ്‌സ് 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.