
https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
തിങ്കളാഴ്ച രാത്രി ഒന്റാറിയോ നഗരത്തിലെ തെക്കൻ എറ്റോബിക്കോക്ക് ഏരിയയിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. ലേക്ക് ഷോർ ബൊളിവാർഡ് വെസ്റ്റ്, ബ്രൗൺസ് ലൈനിന് കിഴക്ക് മുപ്പതാം സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെടിവെപ്പ് റിപ്പോർട്ട് ചെയ്തതായി പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.
വെടിയേറ്റ മൂന്ന് പേരെ തെക്കൻ എറ്റോബിക്കോക്ക് ഏരിയയിൽ ആണ് കണ്ടെത്തിയത്. ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിക്കുകയും മറ്റെയാൾ ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് മരിച്ചതെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പ്രായം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ റോഡുകൾ അടച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ