ന്യൂയോർക്ക് നിന്ന് നയാഗ്ര യിലേക്കുള്ള ടൂർ ബസ് മറിഞ്ഞ് 50 ലധികം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
12:40 ഓടെ സിറാക്യൂസിന് പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയുള്ള വീഡ്‌സ്‌പോർട്ടിനടുത്താണ് അപകടം നടന്നത്. ഏകദേശം 57 പേർ ബസ്സിലുണ്ടായിരുന്നു, എല്ലാവരെയും നിസ്സാരവും ഗുരുതരവുമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് റോഡിൽ നിന്ന് തെന്നിമാറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല, ജെടിആർ ട്രാൻസ്പോർട്ടേഷൻ ബസിന്റെ ഡ്രൈവർ വിംഗ്ഡെയ്ലിലെ ഫെർമിൻ വാസ്ക്വസ് (66) ആണെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. ഹഡ്‌സൺ വാലിയിലെ പോഫ്‌കീപ്‌സിയിൽ നിന്ന് നയാഗ്ര വെള്ളച്ചാട്ടത്തിലേക്കാണ് ബസ് പോയതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
അപകടം കണ്ട ആരെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ