https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാലാവധി തീരാറായിരിക്കുന്ന ബിരുദാനന്തര വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് (PGWP) അന്തർദ്ദേശീയ ബിരുദധാരികൾക്ക് 2022 ഓഗസ്റ്റ് 2 മുതൽ അപേക്ഷ സമർപ്പിക്കാം.
വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ട അല്ലെങ്കിൽ 2021 സെപ്റ്റംബർ 20 മുതൽ ഡിസംബർ 31, 2022 വരെ കാലഹരണപ്പെടുന്ന വർക്ക് പെർമിറ്റുകൾ ഉള്ള അന്തർദ്ദേശീയ ബിരുദധാരികൾക്ക് പുതിയ നയം മൂലം വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കുന്നതാണ്. അന്തർദ്ദേശീയ ബിരുദധാരികളെ അവരുടെ പെർമിറ്റ് നീട്ടിക്കൊണ്ടോ അധിക ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിച്ചുകൊണ്ടോ 18 മാസത്തേക്ക് അധികമായി കാനഡയിൽ ജോലി ചെയ്യാൻ പുതിയ നയം അനുവദിക്കുന്നുണ്ട്. ഈ പൊതു നയത്തിനായുള്ള എല്ലാ വർക്ക് പെർമിറ്റ് അപേക്ഷകളും 2022 ഡിസംബർ 31-നകം ഓൺലൈനായി സമർപ്പിക്കണമെന്ന് ഐആർസിസി അറിയിച്ചു.
പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) ഹോൾഡർമാർക്ക് പുതിയ ഓപ്പൺ വർക്ക് പെർമിറ്റിനായി എങ്ങനെ അപേക്ഷിക്കാം അല്ലെങ്കിൽ നിലവിൽ ഉള്ളത് നീട്ടാം എന്നതിനുള്ള നിർദ്ദേശങ്ങളും ഐആർസിസി കാനഡ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ നടപടി ക്രമങ്ങൾ ആരംഭിച്ചെങ്കിലും ചില സാങ്കേതിക പ്രശ്‌നമാണ് തുടർ നിർദ്ദേശങ്ങൾ വൈകാൻ കാരണമായതെന്ന് കഴിഞ്ഞയാഴ്ച ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചിരുന്നു.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ