https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
വിമാനയാത്രയ്ക്കിടെ കൊറോണ പോസിറ്റീവാണെന്ന് വ്യക്തമായ യുഎസിലെ സ്കൂൾ അദ്ധ്യാപികയായ മരീസ ഫോട്ടിയോയാണ് യാത്രയുടെ ബാക്കി സമയം വിമാനത്തിന്റെ ടോയ്ലറ്റിൽ ചെലവഴിച്ചത്. മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സ്വയം യുവതി ടോയ്ലറ്റിൽ ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു.
ഡിസംബർ 20 നാണ് യുവതി ഷിക്കാഗോയിൽ നിന്നും ഐസ് ലാൻഡിലെ റെയ്ക്ജാവിക്കിലേക്ക് യാത്ര തിരിച്ചത്. എന്നാൽ യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപെട്ടതോടെ കൈയ്യിൽ കരുതിയിരുന്ന റാപ്പിഡ് ടെസ്റ്റ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ കൊറോണയാണെന്ന് മനസിലാകുകയും തുടർന്ന് യുവതി സ്വയം ടോയ് ലറ്റിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിമാനയാത്രയ്ക്ക് മുന്നോടിയായി മരീസ ഫോട്ടിയോ കൊറോണ പരിശോധനയ്ക്ക് വിധേയയായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. വിമാനത്തിൽ ഏകദേശം 150 യാത്രികർ ഉണ്ടായിരുന്നു. തനിക്ക് ഭക്ഷണവും വെളളവും ഒക്കെ ഫ്ളൈറ്റ് അറ്റൻന്റുമാർ എത്തിച്ചു നൽകിയിരുന്നുവെന്നും യുവതി പറഞ്ഞു.
എല്ലാ മലയാളി പ്രേക്ഷകർക്കും കാനഡ മലയാളി ന്യൂസിന്റെ പുതുവത്സരാശംസകൾ
More Stories
കാനഡയിൽ XBB.1.5 ഒമിക്രോൺ സബ് വേരിയന്റ് കേസുകൾ കുതിച്ചുയരുന്നു; ജാഗ്രതയോടെ ആരോഗ്യമന്ത്രാലയം
റാൻഡം കോവിഡ് പരിശോധന കാനഡയിൽ പുനരാരംഭിക്കും: ഫെഡറൽ ഗവൺമെന്റ്
കോവിഡ്-19 : തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് ലോകാരോഗ്യ സംഘടന