
ടോറന്റോ: കാനഡയില്‍ വെള്ളിയാഴ്ച ഒറ്റദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം 3457 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്.
തൊട്ടുമുമ്പത്തെ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച 2956 പേര്‍ക്കാണ് രോഗമുണ്ടായത്.
ആല്‍ബെര്‍ട്ട, മാനിറ്റോബ, ഒന്റാരിയോ, ക്യൂബെക്ക് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വലിയ അളവിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കാനഡയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ചില സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാനും കാനഡയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
ഒന്റാരിയോയിലെ ഒരു കുടുംബ താങ്ക്സ് വിംഗ് അത്താഴച്ചടങ്ങ് കോവിഡ് കേന്ദ്രമായതായി സംശയിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു വനിത അസുഖം ബാധിച്ചു മരിച്ചു.

More Stories
കാനഡയിൽ ഇന്ധനവിലയിൽ ഇളവ്: കുറഞ്ഞ വിലയ്ക്ക് ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു