
ടോറന്റോ: അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരിക്കെ മരിച്ച തൃശൂര്‍ സ്വദേശി സെബി ജോസഫിന്റെ (36) കടങ്ങള്‍ വീട്ടാനും കുടുംബത്തിനുമായി ധശേഖരണം ആരംഭിച്ചു സെന്റ് മദര്‍ തേരേസ കാത്തലിക്ക് ചര്‍ച്ചും ജീസസ് യൂത്ത് കാനഡയും ചേര്‍ന്നാണ് ധനസമാഹരണം നടത്തുന്നത്.
വിദ്യാര്‍ഥിനിയായി കാനഡയിലെത്തിയ സെബിയുടെ ഭാര്യ നിലവില്‍ വര്‍ക്ക് പെര്മിറ്റിലാണുള്ളത്. സെബി കാന്‍സര്‍ രോഗബാധിതനായതോടെ ചികിത്സയ്ക്ക് വലിയ തുകയാണ് കുടുംബത്തിന് ആവശ്യമായി വന്നത്. അതോടെ അവര്‍ കടബാധ്യതയിലാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സെബി മരിച്ചത്. സെബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും കടങ്ങള്‍ വീട്ടാനുമുള്ള കഠിന ശ്രമത്തിലാണ് സെന്റ് മദര്‍ തേരേസ കാത്തലിക്ക് ചര്‍ച്ചും ജീസസ് യൂത്ത് കാനഡയും.
കാനഡയിലുള്ള ഭാര്യയ്ക്കു പുറമേ നാട്ടില്‍ രോഗബാധിതനായ അച്ഛനും കുടുംബത്തിനും ചികിത്സയുടെ കടങ്ങള്‍ വീട്ടാനുള്ള അവസ്ഥയില്ലാത്തതുമാണ് ധനസഹായത്തിനുള്ള മാര്‍ഗ്ഗം തേടുന്നത്.

More Stories
കാനഡയിൽ ഇന്ധനവിലയിൽ ഇളവ്: കുറഞ്ഞ വിലയ്ക്ക് ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു