ടോറോന്റോയിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. കെവിൻ ഒമർ മുഹമ്മദ് (28 ), ഡാനിയൽ ഖോഷ്നൂദ് (30) എന്നിവരാണ് പിടിയിലായത്.
ബോംബ് നിർമാണ ലഘുലേഖനങ്ങൾ, ഫോണുകളിൽ അൽ-ഖ്വയ്ദ, ഐസ്ഐസ് ഗ്രൂപ്പുകളുടെ സാന്നിധ്യം എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് ആറ് മാസം മുൻപാണ് മുഹമ്മദ് ഉപാധികളോടെ ജയിൽ മോചിതനായത്. RCMP- യുടെ ടൊറന്റോ O-INSET ദേശീയ സുരക്ഷാ സംഘം മുഹമ്മദിനെ നിരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
മുഹമ്മദിന്റെ സ്മാർട്ട്ഫോൺ ഉപയോഗം ഉപാധികളോടുള്ള ലംഘനമാണെന്നും, അൽ-ഖ്വയ്ദ ഗ്രൂപ്പുകളുടെ സാന്നിധ്യം, ബോംബ് നിർമാണ ഗൈഡുകളും, സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതിനെ ന്യായീകരിക്കുന്ന ലേഖനങ്ങളും മുഹമ്മദ് ഡൗൺലോഡ് ചെയ്തിരുന്നു.
അക്രമത്തിന്റെ ചരിത്രവും 200 ലധികം താലിബാൻ, ഐസിസ്, അൽ-ക്വയ്ദ വീഡിയോകളും, ബോംബ് നിർമാണ ഗൈഡുകളും അടങ്ങിയ മറ്റൊരു മുൻ തടവുകാരനായ ഡാനിയൽ ഖോഷ്നൂദുമായി മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഭീഷണിയുള്ളതിനാൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഹമ്മദിന്റെ ഫോണിൽ “ഒന്നിലധികം ബോംബ് നിർമാണ ഗൈഡുകളും തീവ്രവാദ ആശയപരമായ വിവരങ്ങളും ഉൾപ്പെടെ ഒരു ഭീകരാക്രമണം നടത്താൻ ഉപയോഗിക്കാവുന്ന വലിയ അളവിലുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു”,എന്നാണ് ഒ-ഇൻസെറ്റ് റിപ്പോർട്ടുകൾ ആരോപിക്കുന്നത്. മുഹമ്മദ്, ഖോഷ്നൂദ് എന്നിവർക്ക് തീവ്രവാദ സമാധാന ബോണ്ടുകളിന്മേലായിരുന്നു ജാമ്യം നൽകിയിരുന്നത്, പക്ഷേ അവർ പുറത്തിറങ്ങി അത് ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Where is the bomb…
Lol
You guys are pathetic