റഷ്യയിലെ പേമിൽ സർവകലാശാലയിൽ വെടിവയ്പ്. എട്ടുപേർ മരിക്കുകയും 10 പേർക്ക് പരിക്കേക്കുകയും ചെയ്തു. വെടിവച്ചയാളെ പോലീസ് പിടികൂടി. സർവകലാശാലയിലെ 18 വയസ്സുള്ള വിദ്യാർഥിയാണ് വെടിവച്ചതെന്ന് റഷ്യൻ രഹസ്യ അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്.
സർവ്വകലാശാലയ്ക്കകത്ത് ഒന്നാം നിലയിലെ ക്ലാസ് മുറികളിലേക്ക് കടന്ന അക്രമി വിദ്യാർത്ഥികൾക്കു നേരെ വെടിവെയ്ക്കുകയായിരുന്നു. വെടിയേൽക്കാതിരിക്കാൻ ജനാലകൾ വഴി പുറത്തേക്ക് ചാടിയ പല വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.
വെടിവെപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. വെടിവെച്ചയാൾ വിദ്യാർത്ഥിയാണെന്നും പോം പോലീസ് അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്യുന്നതിനിടെ, പ്രതിക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ സമിതി പ്രതിനിധി വെറ്റ്ലാന പെട്രെങ്കോ മാധ്യമങ്ങളോട് പറഞ്ഞു.

More Stories
ആഡംബര ക്രൂയിസിൽ ഹാന്റ വൈറസ്പകർച്ച; കാനഡയിൽ ആശങ്ക ഉയരുന്നു
രൂപയുടെ മൂല്യം സമ്മർദ്ദത്തിൽ : ഡോളർ ₹100 ന് അടുത്ത്, CAD മൂല്യം ₹75 ന് അടുത്ത്
യുദ്ധവിരാമം ആശ്വാസമോ? ഇറാനിയൻ-കനേഡിയൻ സമൂഹത്തിൽ ഭയവും അനിശ്ചിതത്വവും തുടരുന്നു