June 6, 2025

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യ ത്വരിത നടപടി സ്വീകരിച്ചു! തുർക്കി, ചൈന, കാനഡ ബഹിഷ്കൃതർ- ഓപ്പറേഷൻ സിന്ദൂർ വിശദീകരണത്തിൽ കടുത്ത നിലപാട്!

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരണം നൽകാനായി ചൈനയിലേക്ക് ഇന്ത്യൻ പ്രതിനിധി സംഘം പോകില്ലെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദം കൊണ്ടാണ് ചൈനയും തുർക്കിയും ഈ ഘട്ടത്തിൽ ഇന്ത്യ ഒഴിവാക്കിയത്. ഖലിസ്ഥാനി വിഘടന വാദത്തെ പിന്തുണച്ച കാനഡയെയും ഇന്ത്യ ഒഴുവാക്കി.

യുഎൻ സുരക്ഷാ സമിതിയിൽ അടുത്ത വർഷം ചേരുന്ന രാജ്യങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഇന്ത്യൻ സംഘം സന്ദർശനം നടത്തും. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ സംബന്ധിച്ച തെളിവുകൾ സമർപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

 വിദേശ സന്ദർശനത്തെ എതിർക്കുന്ന രാഷ്ട്രീയ നിലപാടുകൾ അനാവശ്യമാണെന്ന് ശരദ് പവാർ പ്രതികരിച്ചു.

അതേസമയം അതിർത്തിയിലെ സൈനിക ക്യാമ്പുകൾ അതീവ ജാഗ്രതയിലാണ്. പാകിസ്ഥാൻ്റെ ഏത്  സാഹസത്തിനും  കടുത്ത  മറുപടി നൽകുമെന്ന് സംയുക്ത സൈനിക മേധാവി വ്യക്തമാക്കി.

ഇരുരാജ്യങ്ങളും അതിർത്തിയിൽ അധികമായി വിന്യസിച്ചിരുന്നു സേനയെ  പിൻവലിച്ചു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ഇന്നലെയും പാലിച്ചു.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കാനും, ആരാധനാലയങ്ങൾക്കും ടൂറിസം കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. അയോധ്യയിലെ സുരക്ഷ നേരിട്ട് വിലയിരുത്താൻ സിആർപിഎഫ് ഡിജിയും എത്തിയിരുന്നു. ആർഎസ്എസ് ആസ്ഥാനത്തിനും അധിക സുരക്ഷ ഏർപ്പെടുത്തും.

India took immediate action! Turkey, China, Canada boycotted – tough stance on Operation Sindoor explanation!

It has been confirmed that the Indian delegation will not go to China to explain Operation Sindoor. India has avoided China and Turkey at this stage due to its strong friendship with Pakistan. India has also avoided Canada, which supports the Khalistani separatist ideology.

The Indian delegation will visit the countries that will join the UN Security Council next year to explain Operation Sindoor. India has announced that it will submit evidence regarding terrorist organizations operating in Pakistan.

Sharad Pawar responded that political positions opposing the foreign visit are unnecessary.

Meanwhile, military camps on the border are on high alert. The Joint Chiefs of Staff stated that any atrocity by Pakistan will be given a strong response.

Both countries have withdrawn their troops that had been deployed on the border. Pakistan observed the ceasefire agreement yesterday as well.

In the wake of the Pahalgam attack, it has been decided to strengthen security in various areas and provide special security for places of worship and tourist centers. The CRPF DG also arrived to personally assess the security in Ayodhya. Additional security will be provided to the RSS headquarters as well.

About The Author

error: Content is protected !!