https://chat.whatsapp.com/Ce7fzWxvzxu0N79CcsLpj4
കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടാത്തലവൻ വെടിയേറ്റ് മരിച്ചു. കനേഡിയൽ പോലീസ് അതീവ അപകടകാരിയായ ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പഞ്ചാബിൽ നിന്നുളള അമർപ്രീത് സംറ (28) യെയാണ് അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നത്.
ഗുണ്ടാസംഘർഷമാണ് അക്രമണകാരണമെന്നാണ് പോലീസ് നിഗമനം. അമർപ്രീതിന്റെ സഹോദരൻ രവിന്ദറും ഗുണ്ടാനേതാവാണ്. ഇരുവരും വിവാഹത്തിന് എത്തിയതായിരുന്നു.
അജ്ഞാതരായ സംഘം വിവാഹം നടന്ന ഹാളിലെത്തി സംഗീത പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിവാഹത്തിൽ പങ്കെടുത്ത ആളുകൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ 60 ഓളം പേരാണ് ഉണ്ടായിരുന്നത്.
വെടിയേറ്റയുടൻ നിലത്തു വീണ അമർപ്രീതിന് സ്ഥലത്തുണ്ടായിരുന്ന പട്രോളിംഗ് ഓഫിസർമാർ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ നടക്കുന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടുള്ള വെടിവയ്പ്പാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷകരെ സഹായിക്കാൻ കഴിയുന്ന വിവരമുള്ള ആർക്കും വാൻകൂവർ പോലീസ് ഹോമിസൈഡ് യൂണിറ്റിനെ 604-717-2500 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു