
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഞായറാഴ്ച കാനഡയിലെ വാൻകൂവർ സ്റ്റാർബക്സ് കഫേയ്ക്ക് പുറത്ത് ഇന്ത്യൻ വംശജൻ 37 കാരനായ കനേഡിയൻ പൗരനെ കുത്തി കൊലപ്പെടുത്തി. 32 കാരനായ ഇന്ദർദീപ് സിംഗ് ഗോസലിനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായും രണ്ടാം ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തിയതായും പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 5:40 ഓടെ ഗ്രാൻവില്ലെ, വെസ്റ്റ് പെൻഡർ സ്ട്രീറ്റിലുള്ള സ്റ്റാർബക്സ് കഫേയ്ക്ക് പുറത്ത് 37 കാരനായ പോൾ സ്റ്റാൻലി ഷ്മിത്ത് ആണ് അതിധാരുമായി കൊലചെയ്യപ്പെട്ടത്. ഒരു ചെറിയ വാക്കുതർക്കത്തിന് ശേഷമാണ് ആളെ കുത്തിയതെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഉടൻതന്നെ ഷ്മിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവർ രണ്ടുപേർക്കും പരസ്പരം അറിയാമെന്ന് പോലീസ് വിശ്വസിക്കുന്നില്ല, കുത്തേറ്റതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണത്തിലാണെന്ന് വാൻകൂവർ പോലീസ് വക്താവ് സാർജന്റ്. സ്റ്റീവ് അഡിസൺ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് കൂടുതൽ ഷെയർ ചെയ്യരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. “ഇതൊരു ഗ്രാഫിക് വീഡിയോ ആണ്, ആ വീഡിയോ ഷെയർ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, കേസുമായി ബന്ധപ്പെട്ട വിവരം അറിയുന്നവർ ദയവായി മുന്നോട്ട് വന്ന് ഞങ്ങളുടെ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ”അദ്ദേഹം പറഞ്ഞു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ