November 7, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഒന്റാറിയോയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ചുരുങ്ങിയത് 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച്ച ഉണ്ടായേക്കാം

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ഒന്റാരിയോയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി എൺവയോൺമെന്റ് കാനഡ. തെക്കൻ ഒന്റാറിയോയിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത ഉണ്ടെന്നും പ്രവിശ്യയിലുടനീളം തണുത്തുറഞ്ഞ മഴയ്ക്കും സ്‌നോ സ്‌റ്റോം വീശുന്നതിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ശനിയാഴ്ച വരെ മഞ്ഞുവീഴ്ച തുടർന്നേക്കാം ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

എന്നാൽ ഒന്റാറിയോയിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും എൺവയോൺമെന്റ് കാനഡ ഇതുവരെ നൽകിയിട്ടില്ല, വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

About The Author

error: Content is protected !!