https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
നയാഗ്ര സ്റ്റേറ്റ് പാർക്കിലെ ഗോട്ട് ഐലൻഡിലെ റെയിലിംഗിൽ നിന്ന് വീണ് യുവതി മരിച്ചതായും, ഇവരുടെ അഞ്ചുവയസ്സുള്ള മകൻ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ന്യൂയോർക്ക് സ്റ്റേറ്റ് പാർക്ക് പോലീസ് അറിയിച്ചു. തിങ്കളാഴ്ച 12:30 ന്, നയാഗ്ര സ്റ്റേറ്റ് പാർക്കിലെ ഗോട്ട് ഐലൻഡിലെ റെയിലിംഗിൽ കയറിയ ശേഷം ഇല്ലിനോയിസിൽ നിന്നുള്ള 34 കാരിയായ അമ്മ മനപ്പൂർവ്വം ചാടിയതാണെന്ന് പോലീസ് പറഞ്ഞു.
കാനഡയുമായി അതിർത്തി പങ്കിടുന്ന വെള്ളച്ചാട്ടത്തിന്റെ യുഎസ് വശത്ത് സ്ഥിതി ചെയ്യുന്ന കേവ് ഓഫ് ദി വിൻഡ്സ് കോംപ്ലക്‌സിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. യുവതിയുടെ മൃതദേഹം ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് ഏവിയേഷൻ യൂണിറ്റ് ഹെലികോപ്റ്റർ വഴി കണ്ടെടുത്തതായും ന്യൂയോർക്ക് സ്റ്റേറ്റ് പാർക്ക് പോലീസിലെ ക്യാപ്റ്റൻ ക്രിസ് റോള പറഞ്ഞു.
വിദഗ്ദ്ധ ചികിത്സക്കായി കുട്ടിയെ ബഫല്ലോ ഡൗണ്ടൗണിലെ ജോൺ ആർ ഒയിഷേ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റിയാതായി റോള അറിയിച്ചു. പ്രദേശത്തെ രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും കാലാവസ്ഥ പ്രതിക്കൂലമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭർത്താവിനൊപ്പം അവധിയാഘോഷത്തിനായി ഇവർ നയാഗ്ര ഫാൽസിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെയും മറ്റ് സാക്ഷികളെയും വിസ്തരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. യുവതിയുടെയും മകന്റെയും വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു