November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലെ രാമക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ; നടപടിയെടുക്കണമെന്ന് ഇന്ത്യ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെ ക്ഷേത്രങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ. കാനഡയിലെ മിസിസാഗയിലെ രാമക്ഷേത്രമാണ് ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങളും കൊണ്ട് വികൃതമാക്കിയിരിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദികളാണ് ഇതിന് പിന്നിലെന്നാണ് സൂചന.

‘മോദിയെ തീവ്രവാദിയായി പ്രഖ്യാപിക്കുക (ബിബിസി)’, ‘സന്ത് ഭിന്ദ്രൻവാല രക്തസാക്ഷി’, ‘ഹിന്ദുസ്ഥാൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ രാമക്ഷേത്രത്തിന്റെ ചുവരുകളിൽ എഴുതിയിരിക്കുന്നത്. ഇത് വിദ്വേഷകരമായ കുറ്റകൃത്യമാണെന്നും അധികാരികൾ വളരെ ഗൗരവത്തോടെയാണ് ഇത് നോക്കി കാണുന്നതെന്നും ബ്രാംപ്ടണിലെ മേയർ പാട്രിക് ബ്രൗൺ അറിയിച്ചു.

കാനഡയിലെ ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് വികൃതമാക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ജനുവരിയിൽ, ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഇന്ത്യൻ സമൂഹത്തിൽ നിന്നും വലിയ രോഷത്തിന് കാരണമായി. നേരത്തെ 2022 സെപ്റ്റംബറിൽ, കാനഡയിലെ BAPS സ്വാമിനാരായണ മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് ‘കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ’ വികൃതമാക്കിയിരുന്നു.

കഴിഞ്ഞ സെപ്തംബറിൽ, വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളും കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്നതിനെ അപലപിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

2019 നും 2021 നും ഇടയിൽ മതം, ലൈംഗിക ആഭിമുഖ്യം, വംശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ 72 ശതമാനം വർദ്ധനവ് കാനഡയിൽ റിപ്പോർട്ട് ചെയ്തത്.

About The Author

error: Content is protected !!