
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ക്രിസ്മസ് തലേന്ന് ബീ.സിയിലെ സതേൺ ഇന്റീരിയറിലെ ഹൈവേയിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച നാലുപേരിൽ ഇന്ത്യയിൽ നിന്നുള്ള ഒരു സിഖ് വംശജനും ഉൾപ്പെടുന്നു. വാൻകൂവറിൽ നിന്ന് 330 കിലോമീറ്റർ കിഴക്കും കെലോണയിൽ നിന്ന് 85 കിലോമീറ്റർ പടിഞ്ഞാറുമായി ഹൈവേയുടെ ലൂൺ ലേയ്ക്ക് എക്സിറ്റിന് സമീപമാണ് ബസ് അപകടമുണ്ടായത്. അപകടത്തിൽ 50-ലധികം ആളുകൾക്ക് പരിക്കേറ്റതായി ആർ.സി.എം.പി അറിയിച്ചു.

മരിച്ചവരെക്കുറിച്ച് കനേഡിയൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അപകടത്തിൽ കൊല്ലപ്പെട്ടവരിൽ അമൃത്‌സറിലെ ബുട്ടാലയിൽ നിന്നുള്ള കരഞ്ജോത് സിംഗ് സോധി (41) ഉൾപ്പെടുന്നുവെന്ന് സറേയിലെ ഒരു പഞ്ചാബി പത്രത്തിന്റെ എഡിറ്റർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് വർക്ക് പെർമിറ്റിൽ കരഞ്ജോത് കാനഡയിൽ വന്നത്. ഒക്കനാഗൻ വൈനറിയിലെ ഒരു റെസ്റ്റോറന്റിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ