November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം ഭർത്താവ് കസ്റ്റഡിയിൽ : ഞെട്ടലിൽ മലയാളി സമൂഹം

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ബ്രിട്ടനിലെ കെറ്ററിങ്ങിൽ നഴ്‌സായ മലയാളി യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ സ്വദേശിയായ സാജുവിനെ(52)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ അഞ്ജു (40), മക്കളായ ജീവ (6), ജാ​ൻവി (4) എന്നിവരാണ് ​കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച അഞ്ജു ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കെറ്റിങ് പീതർടൺ കോർട്ടിലെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ 11.15-ഓടെയാണ് കുറ്റകൃത്യം റിപ്പോർട്ട് ചെയ്തതെന്ന് നോർത്താംപ്റ്റൺ ലോക്കൽ പോലീസ് ഏരിയ കമാൻഡർ – സൂപ്രണ്ട് സ്റ്റീവ് ഫ്രീമാൻ പറഞ്ഞു.

ഒരു വർഷം മുൻപാണ് അഞ്ജുവും കുടുംബവും യു.കെയിലെത്തുന്നത്. അഞ്ജു സർക്കാർ ആശുപത്രിയിൽ നഴ്‌സായും, സാജു ഹോട്ടലിലെ ഡെലിവറി ബോയിയായും ജോലി ചെയ്ത് വരികയായിരുന്നു. കെറ്ററിങ്ങ് ജനറൽ ആശുപത്രിയിലാണ് അഞ്ജു ജോലി ചെയ്യുന്നത്.

യു.കെ നോർത്താംപ്റ്റൺ ഷെയർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച് മറ്റു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

About The Author

error: Content is protected !!