
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ഗോൾഡ്’ ഡിസംബർ ഒന്നിന് തിയേറ്ററിലെത്തും. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് ‘ഗോൾഡ്’. സിനിമയുടെ പോസ്റ്ററുകളും ടീസറുമെല്ലാം അത്രയധികം ആവേശത്തോടെയാണ് കാനഡയിലെ സിനിമ പ്രേമികൾ സ്വീകരിച്ചത്.
പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ കാനഡയുടെ നേതൃത്വത്തിൽ മെഗാ ഫാൻസ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നവംബർ മുപ്പത് രാത്രി 11.50 pm -ന് സെൻട്രൽ പാർക്കവേ സിനിമാസ് മിസ്സിസാഗായിലും, 11.55 pm -ന് വുഡ് സൈഡ് സിനിമാസ് സ്കാർബ്രോ, യോർക്ക് സിനിമാസ് റിച്ച്മൗണ്ട് ഹിൽസിലുമാണ് ഫാൻഷോ സംഘടിപ്പിച്ചിരിക്കുന്നത്.

നയൻതാരയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ലാലു അലക്സ്, ജഗദീഷ്, സുധീഷ്, ഇടവേള ബാബു, ഷമ്മി തിലകൻ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, റോഷൻ മാത്യു, അജ്മൽ അമീർ, പ്രേംകുമാർ, ബാബുരാജ്, ശാന്തികൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
സിനിമയിലെ മുഴുവൻ കാസ്റ്റും ഉൾപ്പെടുത്തിയാണ് ടീസർ എത്തിയത്. ഇതിനു പുറമെ അതിഥിവേഷങ്ങളിൽ സർപ്രൈസ് ഒളിഞ്ഞിരിപ്പുണ്ട്. അൽഫോൺസ് പുത്രനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമാണം.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ *YORK CINEMAS RICHMOUND HILL
https://yorkcinemas.ca/mobile/
*CENTRAL PARKWAY MISSISSAUGA
https://centralparkwaycinema.com/mobile/
*WOODSIDE CINEMAS
https://newwoodsidecinemas.com/mobile/
http://www.2keralacanada.com Email: 2keralacanada@gmail.com
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ