
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ കാനഡയിൽ റിലീസ് ചെയ്യും. ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം കാനഡയിൽ പ്രദർശനത്തിനെത്തിക്കുന്നത്.

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രങ്ങളിൽ ഒന്നാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്.
നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ, അനീഷ് രവി, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ https://yorkcinemas.ca/mobile/
*CENTRAL PARKWAY MISSISSAUGA
https://centralparkwaycinema.com/mobile/
*WOODSIDE CINEMAS
https://newwoodsidecinemas.com/mobile/
http://www.2keralacanada.com Email: 2keralacanada@gmail.com

More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ