
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
തെന്നിന്ത്യൻ സിനിമാ താരം രംഭ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കാനഡയിൽ വച്ചാണ് സംഭവം. അപകടത്തിൽ മൂത്ത മകൾ സേഷയ്‌ക്ക് പരിക്കേറ്റു. അപകട വിവരം താരം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.

സ്കൂളിൽ നിന്നും കുട്ടികളെ തിരികെ കൊണ്ടുവരും വഴി രംഭയുടെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. രംഭയും മക്കളും തലനാരിഴയ്‌ക്കാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം അപകടവാർത്ത പുറത്തറിയിച്ചത്.
ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. സേഷ ആശുപത്രിയിൽ ചികിത്സയിലാണ്. ഞങ്ങൾക്കായി പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങളുടെ ശക്തിയെന്നും രംഭ പറഞ്ഞു. അപകടത്തിൽപ്പെട്ട കാറിന്റെ ദൃശ്യങ്ങളും രംഭ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഭോജ്പുരി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് രംഭ. ‘ക്രോണിക്ക് ബാച്ചിലർ’, ‘മയിലാട്ടം’, ‘കൊച്ചി രാജാവ്’, ‘പായും പുലി’, ‘ഫിലിംസ്റ്റാർ’ തുടങ്ങിയ സിനിമകളിലാണ് രംഭ മലയാളത്തിൽ അഭിനയിച്ചത്. രംഭയുടെ മലയാള ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റ് ആയിരുന്നു. വ്യവസായിയായ ഭർത്താവ് ഇന്ദ്രകുമാർ പത്മനാതനും മക്കൾക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോൾ താമസിക്കുന്നത്. രണ്ട് പെൺമക്കളും ഒരു മകനുമാണ് താരത്തിനുള്ളത്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ