
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ഞായറാഴ്ച നടത്താനിരുന്ന ടൊറന്റോ എയർ ഷോ റദ്ദാക്കിയതായി സിഐഎഎസ് അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് എയർ ഷോ റദ്ദാക്കിയത്.

ടൊറോന്റോയിൽ കനത്ത മൂടൽമഞ്ഞും, മഴയ്ക്ക് 30 ശതമാനം സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കനേഡിയൻ ഇന്റർനാഷണൽ എയർ ഷോയിൽ സുരക്ഷ പരമപ്രധാനമാണെന്നും, നിലവിലെ സാഹചര്യങ്ങൾ കാരണം പ്രകടനം നടത്തുന്നവരുടെയും ജോലിക്കാരുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തി എയർ ഷോ റദ്ദാക്കുന്നതായി സിഐഎഎസ് അറിയിച്ചു. റദ്ദാക്കൽ മൂലം എയർ ഷോ യിക്ക് വാങ്ങിയ ടിക്കറ്റുകൾക്ക് റീഇംബേഴ്‌സ്‌മെന്റുകൾ ലഭിക്കുമോ എന്ന് വ്യക്തമല്ല.

More Stories
കനേഡിയൻ കോളേജുകളിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ അപ്രത്യക്ഷരാകുന്നു: പിന്നിലെ സത്യം എന്ത്?
കാനഡയിൽ ഇന്ധനവിലയിൽ ഇളവ്: കുറഞ്ഞ വിലയ്ക്ക് ഗ്യാസ് വാഗ്ദാനം ചെയ്യുന്നു
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച