ടൊറൊന്റോ : മിസിസ്സാഗയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഒരു റെസ്റ്റോറന്റ് വെടിവയ്പിൽ ഒരാൾ മരിച്ചുവെന്നും നാല് പേർക്ക് പരിക്കേറ്റതായും പീൽ റീജിയണൽ പോലീസ് കോൺസ്റ്റ. ഡാനി മാർട്ടിനി പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച വിവരങ്ങൾ ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപെട്ടിട്ടുണ്ട് .
“എന്നാൽ ഇതുവരെ, ഞങ്ങൾക്ക് വളരെ പരിമിതമായ വിവരങ്ങൾ മാത്രമേയുള്ളൂ.”അന്വേഷണത്തിന് സഹായകമായ സാക്ഷികളെയും നിരീക്ഷണ ഫൂട്ടേജുകളെയും തേടി ഉദ്യോഗസ്ഥർ ഈ പ്രദേശം സസൂക്ഷ്മം നിരീക്ഷണം ചെയ്യുന്നുണ്ടെന്ന് മാർട്ടിനി പറഞ്ഞു.
പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തുവെന്നും എല്ലാവരുടെയും പരുക്കുകൾ നിസാരമായിരുന്നില്ല എന്നും ചില സ്ദ്ധീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഔദ്യാഗിക പ്രതികരണങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ