
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
അജാക്സിലെ റെസ്റ്റോറന്റിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

അജാക്സിലെ 154 ഹാർവുഡ് അവന്യൂവിലെ ഒരു റെസ്റ്റോറന്റിൽ പുലർച്ചെ ഒരുമണിക്കാണ് വെടിവെയ്പ്പ് ഉണ്ടായത്. റെസ്റ്റോറന്റിൽ നടന്ന അനുമോദന പാർട്ടിക്കിടെയാണ് സംഭവം നടന്നതെന്ന് ഡർഹാം പോലീസ് പറഞ്ഞു.
സംഭവത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്. കൂടാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലായെന്നും സംഭവത്തിന് ദൃക്‌സാക്ഷികളോട് വിവരങ്ങൾ പങ്കുവെക്കണമെന്നും, സംഭവത്തിന്റെ വീഡിയോ കൈവശം ഉള്ളവരോട് മുന്നോട്ട് വരാനും പോലീസ് ആവശ്യപ്പെട്ടു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ