
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിലെ ടൊറന്റോയിൽ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിൽ സിഖ് യുവാവിന് ദാരുണാന്ത്യം. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന പർദീപ് ബ്രാർ ആണ് കൊല്ലപ്പെട്ടതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. സംഭവത്തിൽ 24 കാരിയായ യുവതിക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു, എന്നാൽ അവർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ഞായറാഴ്ച പുലർച്ചെ 3.30 ഓടെ ടൊറന്റോ നഗരത്തിലെ ഒരു നിശാക്ലബിൽ വെടിവെപ്പുണ്ടായത്. ബ്രാർ ഉൾപ്പെടെ രണ്ടുപേർക്ക് വെടിയേക്കുകയും ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചതായി ടൊറന്റോ പോലീസ് തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് ലക്ഷ്യമിട്ടാണോ അല്ലയോ എന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. നിശാക്ലബ്ബിൽ വെടിവയ്പ്പ് കണ്ടവരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. വെടിവെപ്പിന്റെ വീഡിയോ കൈവശമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവർ ആവശ്യപ്പെട്ടു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ