https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
മാർബർഗ് വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലാസ വൈറസിന് പിന്നാലെ ഘാനയിൽ മാർബർഗ് വൈറസ് ബാധ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർബർഗ് വൈറസ് അണുബാധയുടെ രണ്ട് കേസുകൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ദിവസം അറിയിച്ചു.
ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയൻസ് ഉൾപ്പെടെ നിരവധി ശാസ്ത്ര പോർട്ടലുകൾ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാർബർഗ്. 1967 -ൽ പശ്ചിമ ജർമനിയിലെ മാർബർഗ് എന്ന പട്ടണത്തിലാണ് ആദ്യമായി ഈ വൈറസ് ബാധ ഉടലെടുക്കുന്നത്. അതു കൊണ്ടാണ് വൈറസിന് ആ പേര് നൽകിയിരിക്കുന്നത്.
പനി, ഛർദ്ദി, തലവേദന, പേശിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പിന്നീട് കടുത്ത രക്തസ്രാവം ഉണ്ടാകും. ഇത് മസ്തിഷ്‌ക ജ്വരത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഗയാനയിൽ നേരത്തെ ഈ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഉയർന്ന മരണനിരക്കും, രോഗം പിടിപെടുന്ന 24 മുതൽ 88 ശതമാനം പേരും മരണത്തിന് കീഴടങ്ങിയേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ആർടിപിസിആർ, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്. ആഫ്രിക്കയിൽ ഭയാനകമായി പടർന്നു പിടിച്ച എബോള വൈറസുമായി ബന്ധമുള്ളതാണ് മാർബർഗ് വൈറസും.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു