November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോവിഡ്-19 അതിർത്തി നിയന്ത്രണങ്ങൾ ജൂൺ 30 വരെ നീട്ടി കാനഡ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലെ കോവിഡ്-19 അതിർത്തി നിയന്ത്രണങ്ങൾ ജൂൺ 30 വരെ നീട്ടുന്നതായി ഹെൽത്ത് കാനഡയും കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും അറിയിച്ചു. ശേഷിക്കുന്ന എല്ലാ കോവിഡ്-19 യാത്രാ നിയന്ത്രണങ്ങളും നീക്കാൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെടുന്ന കൺസർവേറ്റീവ് പാർട്ടി പ്രമേയം ഹൗസ് ഓഫ് കോമൺസിൽ പരാജയപ്പെട്ടതിന് ശേഷമാണ് പ്രഖ്യാപനം വരുന്നത് എന്നതും ശ്രദ്ധേയമാണ്. കനേഡിയൻ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം അസ്വീകാര്യമാണെന്നും നിലവിലെ പാൻഡെമിക് നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്നും കാനഡയിലെ തൊഴിൽ ക്ഷാമം രൂക്ഷമാക്കുന്ന സാഹചര്യമാണെന്നും കൺസർവേറ്റീവ് എംപി മെലിസ ലാന്റ്‌സ്മാൻ കുറ്റപ്പെടുത്തി.

യാത്രാ നിയന്ത്രണങ്ങൾ കുറവാണെങ്കിലും കാനഡയിലേതിന് സമാനമായി യൂറോപ്പിലെ ചില വിമാനത്താവളങ്ങളിലും കാലതാമസം നേരിടുന്നതായി ഗതാഗത മന്ത്രി ഒമർ അൽഗബ്ര ചൂണ്ടിക്കാട്ടി. അതിർത്തിയിലെ നടപടികൾ എപ്പോൾ പിൻവലിക്കണമെന്ന് ഫെഡറൽ ഗവൺമെന്റ് വിദഗ്ധരുമായും മറ്റ് അധികാരപരിധികളുമായും കൂടിയാലോചിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ വിനോദസഞ്ചാരികൾ പൂർണമായും വാക്സിനേഷൻ എടുത്തതിന്റെ തെളിവ് അറൈവ് ക്യാൻ ആപ്പിൽ അപ്‌ലോഡ് ചെയേണ്ടതാണ്. വാക്സിനേഷൻ എടുക്കാത്ത കനേഡിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ കാനഡയിൽ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ കോവിഡ്- നെഗറ്റീവ് ടെസ്റ്റ് റിസൾട്ടും കൂടാതെ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുകയും വേണം. പൗരത്വം പരിഗണിക്കാതെ കാനഡയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും പ്രവേശനത്തിന് മുമ്പ് അറൈവ് ക്യാൻ ആപ്പ് വഴി അവരുടെ ആരോഗ്യ വിവരങ്ങൾ സമർപ്പിക്കുന്നത് തുടരണം.

About The Author

error: Content is protected !!