
https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
മാർഖാം നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് മസാജ് പാർലറിൽ സൗജന്യ ലൈംഗിക സേവനത്തിനുള്ള അഭ്യർത്ഥന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. ജെനിസൻ ജയകുമാർ (25) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യോർക്ക് റീജിയണൽ പോലീസ് സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

പ്രതി മസാജ് പാർലറിൽ വരുകയും സൗജന്യമായി ലൈംഗിക സേവനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് നിരസിച്ചതിനെ തുടർന്ന്, താൻ ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗജന്യ സേവനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയുകയും ചെയ്തു. എന്നാൽ ഇയാൾ നിയമപാലകനായി ജോലി ചെയ്തിട്ടില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
“ഇതിന് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാൻ” പോലീസ് വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു. എന്തെങ്കിലും വിവരം അറിയുന്നവർ 1-866-876-5423 എന്ന നമ്പറിലോ അല്ലെങ്കിൽ ക്രൈം സ്റ്റോപ്പർ 1-800-222-TIPS എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ